കാലിഫോര്‍ണിയ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ നിരവിധി പേരാണ് ഡല്‍ഹി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്. ഇപ്പോള്‍ ഇതാ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് താരം ജോണ്‍ കുസാക്ക്.
സോഷ്യല്‍ മീഡിയയില്‍ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ പങ്കുവെച്ചാണ് താരം ‘ഐക്യദാര്‍ഢ്യം’ അറിയിച്ചിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ കാലിഫോര്‍ണിയയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
— John Cusack (@johncusack) December 16, 2019
ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ അനുരാഗ് കശ്യപ്, രാജ്കുമാര്‍ റാവു, നടി സ്വര ഭാസ്‌കര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ഥികളെ പിന്തുണച്ചെത്തിയിരുന്നു.
അമേരിക്കയിലെ വിവിധ നഗരങ്ങളും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍, വിവിധ മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലും ബോസ്റ്റണിലെ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമാണ് പ്രതിഷേധങ്ങള്‍ നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ബ്രിട്ടനും പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തെ യു.എന്‍ മനുഷ്യാവകാശ സമിതിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
This has gone too far.. can’t stay silent any longer . This government is clearly fascist .. and it makes me angry to see voices that can actually make a difference stay quiet ..
— Anurag Kashyap (@anuragkashyap72) December 16, 2019