കാലിഫോര്‍ണിയയില്‍ പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി

forest fire

ലോസ് ആഞ്ചലസ്: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതില്‍ 29 പേര്‍ വടക്കന്‍ കാലിഫോര്‍ണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്.

14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

അതേസമയം കാണാതായ 137 പേരെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. ഇവര്‍ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറിയതായാണ് വിവരം. കാട്ടുതീയെ തുടര്‍ന്നു 300,000 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലാണ് കാട്ടുതീ പടരുന്നത് സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയര്‍, തെക്ക് വൂള്‍സ്‌ലി ഫയറും ഹില്‍ ഫയറും. 7,000 കെട്ടിടങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരത്തിലെ 90 ശതമാനം ഭവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Top