കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കാട്ടുതീ ഉണ്ടായ പ്രദേശം രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. യു എസിലെ ഇന്റീരിയര്‍ സെക്രട്ടറി റിയാന്‍ സിങ്കി,കൃഷി സെക്രട്ടറി സോണി പെര്‍ഡ്യൂ എന്നിവരാണ് ഫയര്‍ ക്രൂവുമായും, പ്രാദേശിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരണമടഞ്ഞത്. അസാധാരണമായ കാട്ടതീയില്‍ 80,906 ഏക്കര്‍ മേഖലയെയാണ് കാട്ടുതീ ബാധിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളുടെ വീടും കെട്ടിടങ്ങളുമെല്ലാമാണ് തീയില്‍ വെണ്ണീറായത്. സാക്രമെന്റോയുടെ വടക്ക് ആയിരത്തിലധികം വീടുകളും, വ്യാവസായങ്ങളുമാണ് കാട്ടുതീയില്‍ നശിച്ചതെന്ന് യുഎസിലെ കൃഷി വകുപ്പ് വ്യക്തമാക്കി. ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. കാര്‍ ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തീപിടിത്തത്തില്‍ ഇതുവരെ 1000 വീടുകളാണ് കത്തി നശിച്ചത്.