കാലിഫോര്‍ണിയ: കൊറോണ വൈറസ് ദിനംപ്രതി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ മൂലമുള്ള കാലിഫോര്‍ണയയിലെ ആദ്യമരണമാണിത്. അമേരിക്കയില്‍ ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും പുറപ്പെട്ട പ്രിന്‍സസ് ക്രൂയിസ് ആഡംബര കപ്പലില്‍ യാത്ര ചെയ്ത 71 വയസുകാരനാണ് മരിച്ചത്. ഈ യാത്രയിലാണ് കൊറോണ വൈറസ് ബാധിച്ചതെന്നാണ് സംശയിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ പരിശോധനയ്ക്കു വൈറ്റ് ഹൗസ് നടപടികളും ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലായി ഇതുവരെ 150 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ വാഷിംഗ്ടണിലും ഫ്‌ളോറിഡയിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.