വാട്ട്‌സ്ആപ്പ് വെബില്‍ കാളുകള്‍ വിളിക്കാനുള്ള സൗകര്യം എത്തുന്നു

വാട്ട്‌സ് ആപ്പ് വെബില്‍ ഉടന്‍ തന്നെ വോയ്സ്, വീഡിയോ കാളുകള്‍ ചെയ്യാനുള്ള സൗകര്യം ഉടന്‍ എത്തിക്കുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ഘട്ടം ഘട്ടമായി ആണ് ഈ സൗകര്യം പുറത്തിറക്കുന്നതെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. അതായത് ഇപ്പോള്‍ നിങ്ങള്‍ക്ക് കാളിങിനുള്ള സൗകര്യം ലഭിച്ചിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ലഭിക്കുന്നതായിരിക്കും.

കുറച്ച് നാളുകള്‍ക്ക് മുമ്ബ് തന്നെ വാട്ട്‌സ്ആപ്പ് വെബില്‍ കാളിങ് സൗകര്യങ്ങള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു. 2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കായി കോളിംഗ് ഫീച്ചറുകള്‍ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഇതിനോടകം തന്നെ എത്തിക്കാന്‍ ആരംഭിച്ച് കഴിഞ്ഞു. വെബ്, ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ കോളിങ് ഫീച്ചര്‍ ഒരുക്കുന്നതോടെ സൂം, സ്‌കൈപ്പ്, മൈക്രോസോഫ്റ്റ് ടീമുകള്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകള്‍ക്ക് വാട്ട്‌സ്ആപ്പ് പ്രധാന എതിരാളിയാകാന്‍ സാധ്യതയുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഉടന്‍ തന്നെ ഗ്രൂപ്പ് കാളിനുള്ള സൗകര്യവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top