പബ്ജിയുടെ പാത പിന്തുടര്‍ന്ന് സ്മാര്‍ട്ഫോണ്‍ പതിപ്പുമായി എത്തിയിരിക്കുകയാണ് ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയിമായ ‘കോള്‍ ഓഫ് ഡ്യൂട്ടി’.
അമേരിക്കന്‍ വീഡിയോ ഗെയിം പബ്ലിഷറായ ആക്ടിവിഷനാണ് കോള്‍ ഓഫ് ഡ്യൂട്ടി എന്ന ഗെയിം രൂപവല്‍കരിച്ചിരിക്കുന്നത്. ടെന്‍സെന്റ് ഗെയിംസുമായി ചേര്‍ന്നാണ് ആക്ടിവിഷന്‍ കോള്‍ ഓഫ് ഡ്യൂട്ടിയുടെ മൊബൈല്‍ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ദക്ഷിണകൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളും ടെന്‍സെന്റ് ഗെയിംസുമായി ചേര്‍ന്നാണ് മൊബൈല്‍ പതിപ്പ് രംഗത്തിറക്കിയത്.
കോള്‍ ഓഫ് ഡ്യുട്ടി മൊബൈലിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങി. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ഫോണുകളിലെ ആപ്പ് സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.ഒരു ജിബിയിലധികം വലിപ്പമുള്ള ഗെയിമാണിത്.
പിസി പതിപ്പിലെ എല്ലാ ഗെയിമിങ് മോഡുകളും മൊബൈല്‍ പതിപ്പില്‍ ലഭ്യമാവും. പിസി പതിപ്പില്‍ പരിചിതമായ ആയുധങ്ങളും കഥാപാത്രങ്ങളും വാഹനങ്ങളുംമെല്ലാം ഇതിലുണ്ടാവും.