യുവാണ്ട : അറ്റ്‌ലാന്റിക് തീരത്ത് കാമറൂണിന്റെ സൈനിക കപ്പല്‍ മുങ്ങി 34 പേരെ കാണാതായി.
കപ്പല്‍ ജീവനക്കാര്‍ അടക്കം 37 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ മൂന്നുപേരെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ രക്ഷപ്പെടുത്തി.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കാമറൂണ്‍ പ്രതിരോധ മന്ത്രി ജോസഫ് ബെറ്റി അസോമോ അറിയിച്ചു. അപകടം ഉണ്ടായ സാഹചര്യം വ്യക്തമല്ലെന്നും, അപ്രതീക്ഷിതമായ അപകടമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.