പ്രശസ്ത ക്യാമറാമാന്‍ ശ്യംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുറ്റാന്വേഷകനായി മമ്മൂട്ടി എത്തുന്നു.
മാര്‍ച്ച് 24 ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കട്ടപ്പനയിലെ ഋതിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന്‍ സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യും.
പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല.
മമ്മൂട്ടി ചിത്രങ്ങളായ പ്രമാണി, വെനീസിലെ വ്യാപാരി തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് ശ്യംദത്ത്. മാത്രമല്ല കമലഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ ഛായാഗ്രഹകനുമായിരുന്നു ശ്യാംദത്ത്.