സൗദിയില്‍ പട്രോളിങ് നടത്തുന്ന വാഹനങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ച് ട്രാഫിക് വിഭാഗം.
അമിതവേഗത, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയവ കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറ സ്ഥാപിക്കുന്നത്.
സൗദി നിരത്തുകളില്‍ പാട്രോളിങ് നടത്തുന്ന ട്രാഫിക് വിഭാഗത്തിന്റെ സാധാരണ വാഹനങ്ങളിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഓരോ റോഡിനും നിശ്ചയിച്ച വേഗം ട്രാഫിക് വിഭാഗത്തിന്റെ വാഹനത്തില്‍ സെറ്റ് ചെയ്യും. ശേഷം മുന്നിലൂടെയോ പിന്നിലൂടെയോ അമിതവേഗത്തില്‍ ഏത് വാഹനമെത്തിയാലും ഓട്ടോമാറ്റിക് ക്യാമറ കണ്ടു പിടിക്കും.
നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്യും.