ഓസ്‌ട്രേലിയയെ കുരുക്കിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദം ; അന്വേഷണത്തിനു ഉത്തരവിട്ടു

cameron-bancroft

കേപ്ടൗണ്‍: ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ കുരുക്കിലാക്കിയ പന്ത് ചുരണ്ടല്‍ സംഭവം അന്വേഷിക്കാന്‍ തീരുമാനം.
ക്രിക്കറ്റ് ഓസ്‌ട്രേലിയ ഹെഡ് ഓഫ് ഇന്റെഗ്രിറ്റി, ഇയാന്‍ റോയിയും ഹെഡ് ഓഫ് ടീം പെര്‍ഫോമന്‍സ്, പാറ്റ് ഹോവാര്‍ഡും സംഭവത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ശേഖരിക്കുവാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയായി എന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച ചെറു പ്ലാസ്റ്റിക് കഷണമുപയോഗിച്ച് പന്ത് ചുരണ്ടുന്നത് വിഡിയോയില്‍ കുരുങ്ങിയത്.

സംഭവം വിവാദമായതോടെ മുന്‍ താരങ്ങള്‍ രംഗത്തെത്തി. നടപടി ശ്രദ്ധയില്‍ പെട്ട ഫീല്‍ഡ് അമ്പയര്‍മാര്‍ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടര്‍ന്നു. കളികഴിഞ്ഞ ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ താരം കുറ്റസമ്മതം നടത്തി.

Top