കൊച്ചി: ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് ഹൈക്കോടതി.
പഠനവും രാഷ്ട്രീയവും ക്യാമ്പസില്‍ ഒന്നിച്ചു പോവില്ലെന്നും കോടതി അറിയിച്ചു.
കോട്ടയം മാന്നാനം കെ ഇ കോളേജ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഖരാവോ ചെയ്തിട്ടും പൊലീസ് നിഷ്‌ക്രിയരായി എന്നു ചുണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.
എന്നാല്‍ ഖരാവോ ചെയ്ത 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടും എന്തു കൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു.