ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനുള്ള സ്മാര്‍ട്ട് സംവിധാനം നിലവില്‍ വന്നു. പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ഇല്ലാതെ ഇനി ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം.പരീക്ഷണാര്‍ത്ഥം കഴിഞ്ഞ വര്‍ഷം ട്രയല്‍ വെര്‍ഷന്‍ ആരംഭിച്ച സംവിധാനം ഇപ്പോള്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.യാത്ര രേഖകളോ, മനുഷ്യസഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ടണല്‍ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടിയാണ് നടക്കുക.അവിടെ സജ്ജീകരിച്ചിട്ടുള്ള ചെറിയ സ്മാര്‍ട്ട് ടണല്‍ പാതയിലൂടെ നടന്ന് പുറത്തിറങ്ങുമ്പോഴേക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കും.
യാത്രക്കാര്‍ ടണലിലുടെ നടന്നു നീങ്ങുമ്പോള്‍ അവിടെയുള്ള ക്യാമറ ഓട്ടോ റക്കഗ്നിഷന്‍ വഴി യാത്രക്കാരുടെ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ബയോ മെട്രിക് റെക്കഗ് നിഷന്‍ ടെക്നോളജി ഉപയോഗിച്ചാണ് ടണല്‍ പ്രവര്‍ത്തിക്കുന്നത്.ഈ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്‍ യാത്രാസംവിധാനമാണ് ഇത്. സ്മാര്‍ട്ട് ടണലിലൂടെ നടന്നുപോകുമ്പോള്‍ ഇതിലെ ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് അധിക്യതര്‍ വ്യക്തമാക്കി.