ന്യൂഡല്‍ഹി: ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍.
ശ്രീലങ്കന്‍ നിയമം അനുസരിച്ച് രാജ്യത്ത് നിന്ന് ഒരു ടീം വിദേശത്ത് കളിക്കാന്‍ പോകുമ്പോള്‍ കായിക മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂറായി വാങ്ങേണ്ടതുണ്ട്.
എന്നാല്‍ താരങ്ങള്‍ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെടാനായി തയ്യാറായെങ്കിലും ലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അനുമതി വാങ്ങാത്തതിനാല്‍ ടീമിന് യാത്രയ്ക്കായുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
10 താരങ്ങളായിരുന്നു ഇന്നലെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഇവരില്‍ ഇടംകയ്യന്‍ സ്പിന്നര്‍ സചിത് പതിരാന നേരത്തെ തന്നെ വിമാനം കയറിയിരുന്നു.
ബാക്കിയുള്ള ഒന്‍പത് താരങ്ങളെയാണ് കായിക മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതിരുന്നതിനാല്‍ നാട്ടിലേക്ക് മടക്കി അയച്ചത്.
അതേസമയം ബുധനാഴ്ച രാവിലെ താരങ്ങള്‍ക്കു ഇന്ത്യയിലേക്ക് പുറപ്പെടാമെന്നും ചൊവ്വാഴ്ച വൈകിട്ടോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും ശ്രീലങ്കന്‍ ടീം വക്താവ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ വ്യക്തമാക്കി.