ഇറ്റലി: കൊക്കൊക്കോളയില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കോള കഴിച്ച പന്ത്രണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലേക്കൊഴിച്ച കോളയില്‍ നിറയെ പുഴുവിനെ കണ്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്.
ഇതിനകം തന്നെ കാനില്‍ നിന്ന് രണ്ടു കവിള്‍ കോള കുട്ടി കുടിച്ചിരുന്നു. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും കുട്ടിക്ക് അപകടകരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഇതുവരെ മറ്റു ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
‘Squid-like’ creature found inside coconut water carton https://t.co/Yk9IOhwcWc pic.twitter.com/6JLuTUdFjo
— RT (@RT_com) May 10, 2017
കാനില്‍ നിന്ന് കണ്ടെത്തിയ പുഴുക്കളെ വിധഗ്ധ പരിശോധനയ്ക്കായി സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. നേരത്തെ, ഇളനീരിന്റെ കാനില്‍ കണവ പോലുള്ള പുഴുവിനെ കണ്ടെത്തിയിരുന്നു.