തിരുവനന്തപുരം: പി.എസ്.സിക്ക് ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ.സക്കീര്‍. ആരു വിചാരിച്ചാലും അത് മാറ്റാന്‍ സാധിക്കില്ലെന്നും മറ്റുളളവരുടെ ഒഴിവുകള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഉദ്യോഗാര്‍ഥി ആഗ്രഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘യൂണിഫോം, പൊലീസ് റാങ്ക് ലിസ്റ്റുകള്‍ കാലാവധിയായ ഒരു വര്‍ഷം കഴിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ പോകുന്ന റാങ്ക് ലിസ്റ്റുകള്‍ അല്ല. യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും ഉള്‍പ്പടെയുളള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിനകത്ത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ തിരഞ്ഞെടുക്കപ്പെടുന്നു, അത് കഴിയുന്നു. ഈ നിയമാണ് പോലീസില്‍ വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടിക കാലാവധി ഒരു വര്‍ഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കില്‍ ഇതിന്റെ കാലാവധി നീട്ടാന്‍ സാധിക്കില്ല.
മൂന്നാമത്തെ വിഭാഗമാണ് അധ്യാപകര്‍, എല്‍ഡി ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകള്‍ ഉള്‍പ്പെടുന്ന ജനറല്‍ വിഭാഗം. യൂണിഫോമില്ലാത്ത ജനറല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വര്‍ഷമാണ്. മറ്റൊരു റാങ്ക് പട്ടിക വന്നിട്ടില്ലെങ്കില്‍ എന്ന് പരക്കെ കേള്‍ക്കുന്ന ഈ റാങ്ക് പട്ടിക മൂന്നു വര്‍ഷത്തേക്കേ നീട്ടാനാകു. ഏറ്റവും കൂടുതലായി മൂന്നു വര്‍ഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂ.
1+2 എന്നത് നിലനില്‍ക്കുമ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഎസ്സിക്ക് അടുത്ത ദിവസം മുതല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാം. എന്നാല്‍ കാലങ്ങളായി പിഎസ് സി ജനറല്‍ വിഭാഗത്തിന് മൂന്നുവര്‍ഷത്തിന്റെ അധിക ആനുകൂല്യം നല്‍കുന്നുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമപ്രകാരം അവസാനിച്ചു.’ ചെയര്‍മാന്‍ വ്യക്തമാക്കി.