ഭീകരവാദം പ്രോത്സാഹിപ്പിച്ചാല്‍ കടുത്ത നടപടി; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവവര്‍ത്തനത്തെ സഹായിക്കാനാണ് ഇനിയും പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ചില നടപടികള്‍ എടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ സേന. ജമ്മു കശ്മീരിലേക്കു ഭീകരരെ കടത്തിവിടുന്നതു പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകര്‍ക്ക് ഒളിത്താവളവും സഹായവും നല്‍കുന്നത് നിര്‍ത്തണം.

അതിര്‍ത്തി സംരക്ഷിക്കാന്‍ കടുത്ത നടപടികള്‍ എടുക്കാന്‍ ഇന്ത്യ സജ്ജമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ആര്‍ക്കുമത് ഒരുതരത്തിലും എടുത്തുമാറ്റാനാകില്ല എന്നും ഇന്ത്യന്‍ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഇന്ത്യന്‍ സേന. ഇന്‍ഫെന്‍ട്രി ദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം പാക്കിസ്ഥാനു മുന്നറിയിപ്പു നല്‍കിയത്.

നമ്മുടെ അതിര്‍ത്തി കടന്നെത്തുന്ന എല്ലാ നുഴഞ്ഞുകയറ്റങ്ങളും അവസാനിപ്പിക്കുന്നുണ്ട്. പക്ഷേ, പാക്കിസ്ഥാന്‍ പിന്നെയും ഭീകരരെ നുഴഞ്ഞുകയറ്റത്തിനു സഹായിക്കുകയാണെങ്കില്‍ മറ്റു ചില നടപടികള്‍ നേരിടേണ്ടി വരുമെന്നും സേനാമേധാവി വ്യക്തമാക്കി. മനുഷ്യരാശിക്ക് മുഴുവന്‍ തലവേദന ശൃഷ്ടിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനിലെ ഭീകരപ്രവര്‍ത്തനമെന്ന് ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

Top