ടോറോന്റോ: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കാനഡ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഇതിനായി യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ്(യുഎന്‍എച്ച്‌സിആര്‍) ഫണ്ടിലേക്കു 100 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്നു കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍ അറിയിച്ചു. അഭയാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അടുത്ത വര്‍ഷം ഫെബ്രുവരിക്കുള്ളില്‍ 25,000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍മെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കാനഡ സഹായിക്കണമെന്നും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു.