കാനഡയില്‍ ഇനി കഞ്ചാവുപയോഗിക്കാം ; വാഗ്ദാനം പാലിച്ചെന്ന് പ്രധാനമന്ത്രി

ഒട്ടാവോ: കഞ്ചാവിന്റെ ഉപയോഗം രാജ്യത്ത് അനുവദിച്ചുകൊണ്ട് കനേഡിയന്‍ പാര്‍ലമെന്റ് ബില്ല് പാസാക്കി. 23 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമം പാസായത്. ഇതോടെ സെപ്തംബര്‍ മുതല്‍ കാനഡയില്‍ കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന വിലക്ക് നീങ്ങും. കഞ്ചാവുപയോഗം നിയമം മൂലം അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. ഉറുഗ്വയാണ് ആദ്യരാജ്യം.

canada-cm

മുപ്പത് ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമായി തുടരും. നാല് ചെടികളില്‍ കൂടുതല്‍ വീട്ടില്‍ വളര്‍ത്തുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതും കുറ്റകരമാണ്

സെനറ്റ് നിയമം പാസാക്കിയതായുള്ള വിവരം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുദ്യോവാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. തിരഞ്ഞെടുപ്പ് വാഗ്ദാനം താന്‍ പാലിച്ചുവെന്ന ഹാഷ്ടാഗിലാണ് ട്രുദ്യോ ഇക്കാര്യം പോസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഭരണപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ടാക്കിയേക്കും. അതേസമയം പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

marjuvanaa-1
1923 ലാണ് കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റമാക്കി കാനഡ നിയമം പാസാക്കിയത്. എന്നാല്‍ മരുന്നിനായുള്ള കഞ്ചാവിന്റെ ഉപയോഗം 2001 മുതല്‍ അനുവദിച്ചിരുന്നു.

Top