കനേഡിയന്‍ പൗരന്മാരെ ശിക്ഷിക്കാനൊരുങ്ങി ചൈന

ടൊറന്റോ: കാനഡയുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് ചൈനയുടെ നീക്കം. തടവിലാക്കിയ രണ്ട് കനേഡിയന്‍ ഉദ്യോഗസ്ഥരുടെ വിചാരണ നാളെ ആരംഭിക്കും. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ചൈന കാനഡ നയന്ത്രജ്ഞനേയും ബിസിനസ്സുകാരനേയും തടവിലാക്കിയത്. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മൈക്കിള്‍ സ്പാറോവിനേയും വ്യവസായിയായ മൈക്കിള്‍ കോവ്റിഗിനേയുമാണ് ചൈന തടവിലാക്കിയത്. കോടതി നടപടികള്‍ ഈ മാസം 19നും 22നും നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൈക്കിള്‍ സ്പാരോവിന്റേയും വ്യവസായിയായ മൈക്കിള്‍ കോവ്റിഗിന്റേയും വാദം കേള്‍ക്കല്‍ കോടതി നാളെ ആരംഭിക്കുമെന്ന അറിയിപ്പ് കനേഡിയന്‍ എംബസ്സിക്ക് ലഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് നടപടി പൂര്‍ത്തീകരിക്കുകയെന്നും കാനഡ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പൗരന്മാരെ തിരികെ കിട്ടാനായി കനേഡിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തിന് ബീജിംഗ് വഴങ്ങിയില്ല. 800 ദിവസത്തിലേറെയായി കനേഡിയന്‍ പൗരന്മാര്‍ ചൈനയുടെ തടവിലാണ്. ചൈനയുടെ വാവേ മൊബൈല്‍ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ വിദേശപണമിടപാടിലെ തട്ടിപ്പ് കണ്ടെത്തി അറസ്റ്റ് ചെയ്തതിന്റെ പ്രതികാര നടപടിയായാണ് രണ്ട്‌ കനേഡിയന്‍ പൗരന്മാരെ തടവിലാക്കിയത്.

Top