കാനഡയിൽ ക്രൈസ്തവ യുവാവ് മുസ്‌ലിം കുടുംബത്തെ കൊലപ്പെടുത്തി

ഒട്ടാവ: കാനഡയിൽ സായാഹ്ന സവാരിക്കിറങ്ങിയ മുസ്‌ലിം കുടുംബത്തെ തീവ്ര ക്രൈസ്തവ മതാനുയായിയായ യുവാവ് ട്രക്ക് കയറ്റി കൊലപ്പെടുത്തി. പ്രകോപനമേതുമില്ലാതെയാണ് യുവാവ് കുടുംബത്തെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഒന്റാരിയോയിലെ ലണ്ടനില്‍ റോഡ് മുറിച്ചുകടക്കാന്‍ സിഗ്‌നല്‍ കാത്തുനിന്ന കുടുംബത്തെയാണ് മീഡിയന്‍ മറികടന്നെത്തി പിക്ക്അപ്പ് ട്രക്ക് ഉപയോഗിച്ച് മനപൂര്‍വം ഇടിച്ചുവീഴ്ത്തിയത്.

സംഭവത്തില്‍ അറസ്റ്റിലായ 20കാരനായ ക്രിസ്ത്യാനിയായ നഥാ നിയേല്‍ വെല്‍റ്റ്മാനെതിരേ ജനരോഷം ഉയര്‍ന്നുപൊങ്ങുകയാണ്. ഞായറാഴ്ച്ച രാത്രിയായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം. 2017ല്‍ ക്യുബക്കിലെ പള്ളിയില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ദാരുണ സംഭവം.കൗമാരക്കാരി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെടുകയും ഒമ്പതു വയസ്സുകാരന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത പിക്ക് അപ്പ് ആക്രമണമെന്നാണ് കനേഡിയന്‍ ജനത വിലയിരുത്തുന്നത്.

കാനഡയിലെ വിവിധ നഗരങ്ങളിലാണ് കൊല്ലപ്പെട്ട കുടുംബത്തിന് അനുശോചനമര്‍പ്പിച്ച് അനുസ്മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്.കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന ലണ്ടന്‍ നഗരത്തിലെ മസ്ജിദില്‍ കൊല്ലപ്പെട്ട മൂന്നു തലമുറയില്‍പെട്ട മുസ്‌ലിം കുടുംബത്തെ അനുസ്മരിച്ച് ചൊവ്വാഴ്ച വൈകീട്ട് നടന്ന അനുസ്മരണച്ചടങ്ങില്‍ ആയിരിക്കണക്കിന് പേര്‍ക്കൊപ്പം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പങ്കാളിയായി.

കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്  ട്രൂഡോ. വ്യക്തമാക്കി അനുസ്മരണ  ചടങ്ങുകള്‍ക്കായി ഒന്റാരിയോ ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയായിരുന്നു.

Top