കാനഡയില്‍ കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തെ പിന്തുണച്ച് ജനങ്ങൾ

Canada

കാനഡയിൽ മുസ്‍ലിം കുടുംബത്തിന് നേരെ ഉണ്ടായ വംശീയ ആക്രമണത്തിനെതിരെ രാജ്യത്ത് വൻ ജനകീയ പ്രക്ഷോഭം. കാനഡയിൽ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തിന് പിന്തുണയുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഒന്റെറിയോയിലെ ലണ്ടനിലാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി നടന്നത്. ഇസ്‍ലാമോഫോബിയക്കെതിരെ ഒറ്റക്കെട്ട് എന്നെഴുതിയ ബാനറുകളുമായാണ് ആളുകള്‍ റാലിയില്‍ അണിനിരന്നത്.

മുസ്‍ലിം കുടംബത്തെ ട്രക്ക് ഇടിച്ചു കൊന്ന സ്ഥലത്ത് നിന്നാണ് റാലി തുടങ്ങിയത്. ആ റാലി ഏഴ് കിലോമീറ്റര്‍ നീണ്ടു. ഇവിടെ വിദ്വേഷത്തിന് സ്ഥാനമില്ല, വിദ്വേഷത്തിന് മേല്‍ സ്നേഹം പുലരട്ടെ തുടങ്ങിയ ബാനറുകളും അവരുടെ കൈകളിലുണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ പങ്കെടുത്തു എന്നത് മാത്രമല്ല, വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അണിനിരന്നു എന്നതാണ് ഈ റാലിയെ പ്രസക്തമാക്കുന്നതെന്ന് 19കാരനായ കോളജ് വിദ്യാര്‍ഥി അബ്ദുല്ല പറഞ്ഞു.

Top