ഒട്ടാവ: കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ തന്നെ പ്രധാന മന്ത്രി. മൂന്നാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ അദ്ദേഹം പരാജയപ്പെടുമെന്നായിരുന്നു പ്രവചനങ്ങള്‍. ട്രൂഡോയുടെ പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. എങ്കിലും ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും.
അതേസമയം സര്‍ക്കാര്‍ രൂപീകരിച്ചാലും ട്രൂഡോയ്ക്കു മറ്റു പാര്‍ട്ടികളുമായി സഹകരിക്കേണ്ടി വരും. ഇടതുപക്ഷ സ്വഭാവമുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ട്രൂഡോ കാനഡ ഭരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് . പ്രചാരണ സമയത്തു ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയെടുക്കാനും മറ്റു കക്ഷികളുടെ പിന്തുണ വേണ്ടിവരും.
കൊവിഡ് നാലാം തരംഗത്തിനിടെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച ട്രൂഡോയുടെ നടപടി പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു.