ആല്‍ബര്‍ട്ട: കാനഡയില്‍ കാട്ടു തീ പടരുന്നു. വന്‍ നാശനഷ്ടങ്ങളുണ്ടാക്കി പടരുന്ന കാട്ടുതീ ആല്‍ബര്‍ട്ടയില്‍ നിന്ന് സസ്‌കാച്ചുവാന്‍ പ്രവിശ്യയിലേക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചൂടും വരണ്ട കാലാസ്ഥയും കാറ്റുമൊക്കെ പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നില്ല. കാട്ടുതീ നാശം വിതച്ച ഫോര്‍ട്ട് മക്മറയില്‍ നിന്ന് 80,000 ത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. അധികൃതര്‍ക്ക് തീ കെടുത്താനാകുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങള്‍ നഗരത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിയുന്നുണ്ട്.
ഫോര്‍ട്ട് മക്മറയിലെ കാട്ടുതീ ഉപ്പോഴും നിയന്തണാതീതമായി തുടരുകയാണെന്നാണ് വിവരങ്ങള്‍. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ തീ ഇന്ന് ഇരട്ടി ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1500 സ്‌ക്വയര്‍ കിലോമീറ്ററിലധികം ഭാഗം തീ വ്യാപിച്ചുകഴിഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലാണ് അധികൃതരുടെയും ജനങ്ങളുടെയും പ്രതീക്ഷ. കാട്ടു തീ മരങ്ങള്‍ നിറഞ്ഞ ഒറ്റപ്പെട്ട പ്രദേശത്തേക്ക് പടര്‍ന്നത് അപകട സാധ്യത കുറച്ചിട്ടുണ്ട്. ഇയാഴ്ച ആദ്യം തീപിടുത്തത്തെ തുടര്‍ന്ന് ഒഴിപ്പിച്ചവെര മക്മറയ്ക്ക് വടക്കന്‍ പ്രദേശങ്ങളിലെ സുരക്ഷിത ക്യാമ്പുകളിലേക്കാണ് മാറ്റിയത്. കുറേപേര്‍ തെക്കന്‍ മേഖലകളിലെ ക്യാമ്പുകളിലാണുള്ളത്.
തീപിടുത്തത്തില്‍ 1600 വീടുകളും മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഹെലികോപ്ടറുകളടക്കം വന്‍ സന്നാഹമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. 90,000 ത്തോളം പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. മക്മറയില്‍ നിന്ന് 200 ഓളം മലയാളി കുടുംബങ്ങളും 150 ഓളം കുടുംബങ്ങളുമാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുന്നത്.