ക്യുബെക്ക്: ക്യുബെക്ക് പ്രവിശ്യയില്‍ കാത്തലിക് കന്യാസ്ത്രീകള്‍ കുറയുന്നു. 1961 ല്‍ 47,000 കന്യാസ്ത്രീകളുണ്ടായിരുന്ന പ്രവിശ്യയില്‍ ഇപ്പോള്‍ 6,000 പേര്‍ മാത്രമാണുള്ളതെന്ന് ഗ്ലോബ് ആന്റ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടൊപ്പം കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രവിശ്യയിലെ ജനങ്ങളില്‍ 76 ശതമാനം കത്തോലിക വിശ്വാസികളാണെങ്കിലും ഭൂരിഭാഗം പേരും മതം ആചരിക്കുന്നില്ല. ഉര്‍സുലിന്‍ കന്യാസ്ത്രീ മഠത്തില്‍ അവസാനമായി കന്യാസ്ത്രീയാകാന്‍ മഠത്തില്‍ എത്തിയത് 1990 കളിലാണ്. ഇപ്പോഴുള്ളത് വെറും 215 പേര്‍ മാത്രം. 60 കളില്‍ 900 ത്തോളം കന്യാസ്ത്രീകളുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ശരാശരി പ്രായം 87 വയസ്സാണ്. മുന്‍പ് ധാരാളം പേരെ ശുശ്രൂഷിച്ച ഈ സിസ്റ്റര്‍മാരെ ശുശ്രുഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. എന്തായാലും 1600 ല്‍ സ്ഥാപിച്ച മഠം അടച്ചുപൂട്ടാനൊരുങ്ങുകയാണ് ഇപ്പോള്‍ അധികൃതര്‍. മറ്റ് മഠങ്ങളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.