കർഷകർക്ക് പിന്തുണയുമായി കനേഡിയൻ പ്രധാന മന്ത്രിയും

കാനഡ : ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.  ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിൻ ട്രൂഡോ കർഷരുടെ സമരത്തിന് പിന്തുണ അറിയിച്ചു. ഇതാദ്യമായാണ് ഒരു ലോക നേതാവ് ഇന്ത്യയില്‍ കര്‍കര്‍ നടത്തുന്ന പ്രക്ഷോഭത്തെ സംബന്ധിച്ച് പ്രതികരിക്കുന്നതും പിന്തുണ അറിയിക്കുന്നതും.

ഗുരുനാനാക്കിന്‍റെ 551 ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓൺലൈൻ ചടങ്ങിലാണ് അദ്ദേഹം ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവിൽ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും സംസാരിച്ചത്. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ശ്രദ്ധിക്കുന്നുണ്ട്, നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

Top