കൊച്ചി: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി വിജീഷ് വര്‍ഗീസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക.
മൂന്ന് മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന വിജീഷിനെ മെയ് 16നാണ് ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ തട്ടിയെടുത്ത എട്ടു കോടി രൂപ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ട് കാലിയാണെന്നും പണം മാറ്റിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പണം തട്ടിയ സംഭവത്തില്‍ മാനേജരടക്കം അഞ്ചു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.