ചെന്നൈ: കാനറ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ നിരക്ക് 6.80 ശതമാനം മുതല്‍ 7.35 ശതമാനം വരെയാണ്. ഡിസംബര്‍ ഏഴു മുതല്‍ വായ്പകള്‍ ഈ നിരക്ക് വീണ്ടും തുടരും. റിപ്പോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും.