ഓഹിയോ:യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തിരഞ്ഞെടുപ്പ് റദ്ദുചെയ്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.
ഓഹിയോയില്‍ നടന്ന റാലിക്കിടയിലാണ് ട്രംപിന്റെ പരാമര്‍ശം.
കൂടാതെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരിയുടെ നയങ്ങള്‍ വളരെ മോശമാണെന്നും നമ്മള്‍ക്ക് വലിയൊരു മാറ്റം വേണ്ടേയെന്നും ട്രംപ് ചോദിച്ചു.
ഹിലരിക്ക് അമേരിക്കന്‍ പ്രസിഡന്റാവാനുള്ള ശക്തിയും പ്രാപ്തിയും ഇല്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
തുടര്‍ച്ചയായി നടന്ന സംവാദങ്ങളില്‍ ട്രംപിനെക്കാള്‍ മുന്‍തൂക്കം ഹിലരിക്ക് ലഭിച്ചിരുന്നു. അതിനു ശേഷം തിരഞ്ഞെടുപ്പിന്റെ നിയമസാധുതയെ ആവര്‍ത്തിച്ച് ചോദ്യം ചെയ്തിരുന്നു ട്രംപ്. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അഭിപ്രായവും അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോക്‌സ് ന്യൂസ് പോളിലും ട്രംപിനെകാള്‍ മേല്‍കൊയ്മ ഹിലരിക്കായിരുന്നു.