ഫ്ലോറിഡ: പൊതു ഇടത്തിൽ ക്യാൻസർ രോഗിയ്ക്ക് നേരെ മന:പൂർവ്വം മാസ്ക് ധരിക്കാതെ ചുമച്ച യുവതിയ്‌ക്കെതിരെ കേസെടുത്ത് കോടതി. ഡെബ്ര ഹണ്ടർ എന്ന യുവതിയ്‌ക്കെതിരെയാണ് നടപടി. ഫ്ളോറിഡിയിലാണ് സംഭവം. 500 ഡോളർ പിഴയും ഒരു മാസത്തെ ജയിൽ വാസവുമാണ് ഫ്ളോറിഡ കോടതി വിധിച്ചത്.
മാസ്‌ക് ഇല്ലാതെ സൂപ്പർ മാർക്കറ്റിൽ നിന്നും ചുമയ്ക്കുന്ന യുവതിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിയ്ക്കുന്ന സാഹചര്യത്തിലുള്ള യുവതിയുടെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്യാൻസർ രോഗിയ്ക്ക് കൊറോണ ടെസ്റ്റിനുള്ള പണം നൽകണമെന്നും ജഡ്ജി യുവതിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവതിയുടെ അറസ്റ്റ്. മാസ്‌ക് ധരിക്കാൻ യുവതിയ്ക്ക് അസ്വസ്ഥതയുണ്ടായിരുന്നു. ചുമ വന്നപ്പോൾ നിയന്ത്രിയ്ക്കാൻ സാധിച്ചില്ല. മനപൂർവ്വമല്ല രോഗിയുടെ നേരെ ചുമച്ചതെന്ന് യുവതിയുടെ ഭർത്താവ് കോടതിയിൽ അറിയിച്ചു. തന്റെ തെറ്റിന് പിഴയടയ്ക്കാൻ തയ്യാറാണെന്ന് യുവതിയും കോടതിയിൽ വ്യക്തമാക്കി