സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളരുത്, മാനദണ്ഡം വിജയ സാധ്യത മാത്രം;രാഹുല്‍ഗാന്ധി

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളരുതെന്ന് രാഹുല്‍ഗാന്ധി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന് യുഡിഎഫ് യോഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വിജയസാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുത്. സ്ഥാനാര്‍ത്ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം ആകരുത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ മാസം 26 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.

തെരഞ്ഞെടുപ്പ് പ്രചരണവും ശക്തമാക്കാനാണ് യുഡിഎഫ് ലക്ഷ്യം വെയ്ക്കുന്നത്. ഇഎംസിസി വിവാദം തീരദേശവാസികളിലെത്തിക്കാന്‍ കോണ്‍ഗ്രസ് ജാഥ നടത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മത്സ്യബന്ധന അഴിമതി തീരദേശ ജനങ്ങളോട് വിശദീകരിക്കും. മാര്‍ച്ച് ഒന്നിന് കാസര്‍ഗോഡ് നിന്നും വിഴിഞ്ഞത്ത് നിന്നും ജാഥ നടത്തുമെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

Top