ഇടപെടാനാകില്ല; തലസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

എറണാകുളം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂര്‍ ആസ്ഥാനമായ സംഘടനയുടെ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടാന്‍ ആവില്ലെന്നും, ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം എന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

തിരുവനന്തപുരത്തേക്ക് എത്താന്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും, തലസ്ഥാനം മാറ്റുന്നതിലൂടെ ആളുകള്‍ക്ക് കൂടുതല്‍ അസൗകര്യമാകും എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

എറണാകുളത്തെ കേരളത്തിന്റെ തലസ്ഥാനം ആക്കണമെന്ന സ്വകാര്യ ബില്ല് കൊണ്ടുവന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ച നേതാക്കള്‍ക്കെതിരെ അതൃപ്തി പരസ്യമാക്കി ഹൈബി ഈഡന്‍ എംപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Top