ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ പ്രക്ഷോഭത്തിനെ പൂര്‍ണമായും തടയാനാവില്ല സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലും ബോട്ട് ക്ലബ്ബിലും നടക്കുന്ന പ്രക്ഷോഭങ്ങളെ പൂര്‍ണമായും തടയാനാവില്ലെന്ന് സുപ്രീംകോടതി. ജന്തര്‍ മന്ദറില്‍ സമരങ്ങള്‍ വിലക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടിയാണ് സുപ്രീംകോടതി തിങ്കളാഴ്ച റദ്ദാക്കിയത്.

പൗരന്‍മാരുടെ അവകാശവും പ്രതിഷേധക്കാരുടെ അവകാശവും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സന്തുലനത്തോടുകൂടിയുള്ള നിലപാടെ സ്വീകരിക്കാന്‍ കഴിയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അര്‍ജ്ജുന്‍ കുമാര്‍ സിക്രി, ജസ്റ്റിസ് അസോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

ഇന്ത്യ ഗേറ്റിന് സമീപത്തെ ബോട്ട് ക്ലബിനു മുന്നിലും ജന്തര്‍ മന്ദിറിന് മുന്നിലും സമരങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് ജന്തര്‍ മന്ദറിലെ എല്ലാ സമരങ്ങളും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കിയത്. പരിസ്ഥിതി നിയമങ്ങള്‍ തെറ്റിച്ചാണ് സമരങ്ങള്‍ നടക്കുന്നത് എന്ന് കാണിച്ചായിരുന്നു വിലക്ക്.

Top