ഡല്‍ഹി : മാധ്യമസ്ഥാപനങ്ങളെ മറ്റ് നിയമം നടപ്പാക്കുന്ന ഏജന്‍സികളോ ലൈംഗിക പീഡനത്തിരയായ വ്യക്തികളുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതി. പീഡനത്തിരയായവര്‍ ജീവനോടെ ഇല്ലെങ്കിലും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് കോടതി വ്യക്തമാക്കി. റാലിയിലോ സാമൂഹികമാധ്യമങ്ങളിലോ ഒന്നും തന്നെ അവരുടെ പേര് ഉപയോഗിക്കരുത്.
ലൈഗികപീഡനത്തെ അതിജീവിച്ചവരോട് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണ്. സംഭവത്തിന് ശേഷം അവരെ ഉപദ്രവിക്കുന്നതിലും സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിലും കോടതി ഖേദം രേഖപ്പെടുത്തി.
പൊലീസോ ഫോറന്‍സിക് വകുപ്പോ മാതാപിതാക്കളുടെ അനുവാദം ലഭിച്ചാല്‍ പോലും പീഡനത്തിനിരയായവരുടെ പേര് വെളിപ്പെടുത്തരുത്. പ്രായപൂര്‍ത്തികാത്തവരുടെ പേരാണെങ്കില്‍ പ്രത്യേകിച്ചും എഫ്‌ഐആറിലോ പൊതുസമൂഹത്തിലോ ഉപയോഗിക്കരുത്.
ഒന്നും പീഡനത്തിരയായവരുടെ പേരില്‍ പ്രതിഷേധ പരിപാടികളിലോ റാലികളിലോ നടത്തരുതെന്നും കോടതി വ്യക്തമാക്കി. അടുത്തിടയ്ക്ക് ജമ്മുവിലെ കത്വ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ കടുത്ത പ്രതിഷേധം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. ഈ സമയത്ത് പലസംഘടനകളും പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു.