മധുര: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാന്‍ കഴിയില്ലെന്ന പ്രസ്താവനയുമായി യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണമാണെന്നും ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയായി രാജ്യത്തെ നയിക്കുന്നതെന്നും പറയാനാകില്ലെന്ന് രാംദേവ് മധുരയില്‍ എഎന്‍ഐയോട് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാംദേവിന്റെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും അനുകൂലിക്കാനോ പ്രതികൂലിക്കോനോ ഇല്ല. ഞാന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല. നമുക്ക് രാഷ്ട്രീയമോ മതപരമോ ആയ അജണ്ടയില്ല, പക്ഷെ നമുക്ക് ആത്മീയ രാഷ്ട്രവും ആത്മീയ ലോകവും വേണം. യോഗയും വൈദിക ആചാരങ്ങളും വഴി സമ്പന്നവും ആത്മീയവുമായ ഇന്ത്യ നിര്‍മിക്കാം, അദ്ദേഹം പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാംദേവ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയെ അനുകൂലിക്കുന്ന പലരും ദേശീയ നേതൃത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് തുടങ്ങി.