ബംഗളുരു: കാവേരി വിഷയത്തില്‍ ഡിസംബര്‍വരെ തമിഴ്‌നാടിന് വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക. ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത് .
സെപ്തംബര്‍ 26 വരെ തമിഴ്‌നാടിന് സെക്കന്‍ഡില്‍ 6000 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധിയില്‍ ജനുവരിവരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക ഇന്ന് കോടതിയെ സമീപിച്ചത്. തമിഴ്‌നാടിന്റെ ഹര്‍ജി നാളെ സുപ്രീംകോടതിയുടെ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കര്‍ണാടകയുടെ നീക്കം.
നേരത്തെ സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം പാസാക്കിയിരുന്നു. കാവേരി ജലം കുടിവെള്ളത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തു. അതിനിടെ, കാവേരി പ്രശ്‌നത്തില്‍ രാജി സന്നദ്ധത അറിയിച്ച മണ്ഡ്യയില്‍ നിന്നുള്ള ജനതാദള്‍ (എസ്) എം.പി സി.എസ് പുട്ടരാജു തീരുമാനം പിന്‍വലിക്കുന്നതായി അറിയിച്ചു.