Can’t Share Cauvery Water Till December, Says Karnataka

ബംഗളൂരു: കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

തമിഴ്‌നാടിന് ഇന്നുതന്നെ വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം വന്നതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

കര്‍ണാടകയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നത് ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ നിലനില്‍ക്കെയാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിര്‍ദേശം അനുസരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയെ അറിയിക്കാനും കോടതി ഇന്ന് കര്‍ണാടകയുടെ അഭിഭാഷകനോട് പറഞ്ഞിരുന്നു.

Top