Can’t wait endlessly for Ram temple construction: Togadia

കാണ്‍പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോടതി വിധി കാത്തിരിക്കില്ലെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ വിഎച്ച്പിക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ നിയമം പാസാക്കി അയോധ്യയില്‍ ക്ഷേത്രം പണിയുകയാണ് വേണ്ടിയതെന്നും തൊഗാഡിയ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ശൈലിയാണ് അവലംബിക്കേണ്ടത്. സോംനാഥ ക്ഷേത്രം പണികഴിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആളുകളോടോ കോടതിയോടോ അഭിപ്രായം ആരാഞ്ഞില്ല. പാര്‍ലമെന്റില്‍ പ്രമേയം പാസാക്കുകയാണ് അദ്ദേഹം ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനും ഇതേ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും തൊഗാഡിയ പറഞ്ഞു.

Top