capex md allegations of corruption ; appointed new md

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളി വ്യവസായ സഹകരണ സംഘം (കാപെക്‌സ്) എംഡി ആര്‍ ജയചന്ദ്രനെ മാറ്റി. കാപെക്‌സില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് എംഡിയെ സ്ഥാനത്തുനിന്ന് മാറ്റിയത്.

കാപെക്‌സിന്റെ പുതിയ എംഡിയായി ആര്‍. രാജേഷിനെ നിയമിച്ചു. നിലവില്‍ ഓട്ടോകാസ്റ്റ് എംഡിയാണ് ആര്‍. രാജേഷ്.

മാനദണ്ഡങ്ങള്‍ മറികടന്ന് കശുവണ്ടി വാങ്ങിയതിന്റെ പേരില്‍ കാപെക്‌സ് എംഡിക്കെതിരായി അഴിമതി ആരോപണമുണ്ട്. ജെ.എം.ജെ എന്ന കമ്പനിക്ക് അനധികൃതമായി ടെണ്ടര്‍ അനുവദിച്ചു എന്നാണ് ആരോപണം.

കൂടാതെ, ഗുണനിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയതു വഴി കാപെക്‌സിന് കോടികളുടെ നഷ്ടം വരുത്തിവെച്ചു എന്ന് മറ്റൊരു കേസും നിലവിലുണ്ട്.

സംസ്‌കരിച്ച കശുവണ്ടി കയറ്റുമതി ചെയ്യുന്നതിനു പകരം നഷ്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്കു വിറ്റു എന്ന മറ്റൊരു കേസും നിലവിലുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കാപെക്‌സിന് 100 കോടിയോളം രൂപയുടെ നഷ്ടം വരുത്തിവെച്ചു എന്ന ആരോപണമാണ് നേരിടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആര്‍. ജയചന്ദ്രനായിരുന്നു കാപെക്‌സ് എം.ഡി.

Top