തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. നാലുപേരും നീന്തി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കില്ല. കടലില്‍ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അതിശകതമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുവെന്നാണ് വിവരം.
അതേസമയം, മുതലപ്പൊഴി വിഷയത്തില്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ മുതലപ്പൊഴിയില്‍ ഉപവാസ സമരം നടത്തും. ചെറിയ ക്രെയിനുകള്‍ കൊണ്ടുവന്ന് തട്ടിക്കൂട്ട് പ്രവര്‍ത്തികള്‍ നടത്തി മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.