മകരവിളക്ക് ഇന്ന്; മലയിറങ്ങാതെ സന്നിധാനത്ത് ഭക്തര്‍ തുടരുന്നു

പത്തനംത്തിട്ട: മകരവിളക്ക് ഇന്ന്, ഇന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി, ദര്‍ശനത്തിനായി സന്നിധാനം ഒരുങ്ങി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകള്‍ നടന്നു. ളാഹയില്‍ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പ്രയാണമാരംഭിച്ച് സന്നിധാനത്ത് എത്തിച്ചേരും. ദിവ്യജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.

ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവസാനഘട്ട വിലയിരുത്തലുകളും നടത്തി. മകരജ്യോതി ദര്‍ശിക്കാന്‍ 10 പോയിന്റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

Top