ചുരുങ്ങിയ കാലം കൊണ്ടു തന്നെ ശക്തമായ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര. ജയസൂര്യ നായകനായ ക്യാപ്റ്റന്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായികയായ അനു വളരെയധികം സന്തോഷത്തിലാണ്.
ക്യാപ്റ്റനില്‍ തന്റെ കഥാപാത്രമായ അനിതയെകുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും അനു സിത്താര മനസ് തുറക്കുകയാണ്. ആദ്യം കഥാപാത്രത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും, യഥാര്‍ഥ വ്യക്തിയെ അവതരിപ്പിക്കുമ്പോള്‍ എന്തായാലും ബുദ്ധിമുട്ടുണ്ടാവുമെന്നും താരം പറഞ്ഞു.
എങ്ങനെയാണ് അവര്‍ നടക്കുന്നത്, ചിരിക്കുന്നത്, കോസ്റ്റ്യൂം എങ്ങനെയായിരിക്കും, ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയായിരിക്കും എന്നൊക്കെ നോക്കി പഠിക്കേണ്ടിവരും, നന്നായി ചെയ്യാന്‍ പറ്റുമോ എന്ന് ടെന്‍ഷനുമുണ്ടായിരുന്നു താരം കൂട്ടിച്ചേര്‍ത്തു.