വീണ്ടും ചരിത്രം തിരുത്തി; റിപ്പബ്ലിക് പരേഡില്‍ പുരുഷ സൈന്യത്തെ നയിച്ച് ‘ടാനിയ ഷേര്‍ഗില്‍’

ന്യൂഡല്‍ഹി: ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്‍മാര്‍ മാത്രമുള്ള സൈന്യത്തെ നയിച്ചത് വനിത ഓഫീസര്‍. 26കാരിയായ ടാനിയ ഷേര്‍ഗിലാണ് പുരുഷ സൈന്യത്തെ നയിച്ചത്. ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ഓഫീസര്‍ നയിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി വനിത ഓഫീസര്‍ പരേഡില്‍ സൈന്യത്തെ നയിച്ചത്. 144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിക്കുന്ന വനിത ഓഫീസര്‍ ആയി ഭാവനാ കസ്തൂരി കഴിഞ്ഞ വര്‍ഷം ചിത്രത്തിലിടം നേടിയിരുന്നു.

സേനാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു പരേഡില്‍ പുരുഷ സേനയെ ഒരു വനിത ഓഫീസര്‍ നയിക്കുക എന്നത്. ഇത്തവണയും അതാവര്‍ത്തിച്ചു. സൈന്യത്തില്‍ ചേരുന്ന തന്റെ കുടുംബത്തിലെ നാലാംതലമുറക്കാരിയാണ് ടാനിയ.

‘കുഞ്ഞു കുട്ടിയായിരിക്കുമ്പോഴേ ഞാന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. ലിംഗത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല സൈന്യത്തില്‍ പ്രവേശനം ലഭിക്കുന്നത്. പകരം മികവിന്റെ അടിസ്ഥാനത്തിലാണ് . നിങ്ങള്‍ അതര്‍ഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കുക തന്നെ ചെയ്യും’ എന്ന് സൈന്യത്തിലെ സ്ത്രീപ്രാതിനിധ്യ ചോദ്യത്തിനുള്ള മറുപടിയായി ടാനിയ പറഞ്ഞു.

ജനുവരി 15 ന് നടത്തിയ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു.

‘ടാനിയ ഷേര്‍ഗ’ റിപ്പബ്ലിക് ദിന പരേഡില്‍ സൈന്യത്തെ നയിച്ച് രണ്ടാമത്തെ വനിതാ ഔഫീസര്‍

Top