കുവൈത്തില്‍ നിന്ന് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടിയും ബന്ധുവും അപകടത്തില്‍ മരിച്ചു

accident

കോട്ടയം: മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയും പിതൃസഹോദര പുത്രനും വാഹനാപകടത്തില്‍ മരിച്ചു.

കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശിയും കുവൈത്തില്‍ താമസക്കാരുമായ ജോസഫ് യോഹന്നാന്റെയും ബീന ജോസഫിന്റെയും മകള്‍ അലീന എല്‍സ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രന്‍ എബിന്‍ അനുമോന്‍(13) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എബിന്റെ പിതാവായ അനുമോന് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച രാവിലെ കൂത്താട്ടുകുളം എം.സി. റോഡില്‍ ഇവര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കുവൈത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന അലീന എല്‍സ ജോസഫ് വ്യാഴാഴ്ച നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനായാണ് നാട്ടിലേക്ക് തിരിച്ചത്. അനുമോനും മകന്‍ എബിനും അലീനയെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഇവരുടെ കാര്‍ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Top