മണിമല: കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു രണ്ടുപേര്‍ മരിച്ചു. വാഴൂര്‍ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്.
നിര്‍മ്മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നിലാണ് അപകടം ഉണ്ടായത്. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്, അതില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.