അബുദാബി : ദുബായിയില്‍ പിതാവ് ഓടിച്ച കാറിനടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു.
തൃശൂര്‍ പൂന്നയൂര്‍ക്കുളം സ്വദേശി ആബിദ് അലിയുടെ മകള്‍ സമയാണ് മരിച്ചത്.
ഇന്നലെ ദുബായി ഹോര്‍ അല്‍ അന്‍സിലെ വില്ലയിലാണ് അപകടം നടന്നത്.
കാര്‍പോര്‍ച്ചില്‍ നിന്നും കാര്‍ പുറത്തേക്ക് എടുക്കുമ്പോഴാണ് അപകടമുണ്ടായത്.
കുട്ടി നില്‍ക്കുന്നത് കാണാതെ ആബിദ് കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു.
ഇതിനിടയില്‍ കുട്ടിയുടെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്.