ഫുജൈറയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തീ പിടിച്ചു

accident

ഫുജൈറ: എമിറേറ്റില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തീ പിടിച്ച് അപകടം. ഡ്രൈവറെ കാറില്‍ നിന്നു സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ഫസീല്‍ മേഖയിലായിരുന്നു സംഭവം നടന്നത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ ടയര്‍ കത്തിയാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് ഡ്രൈവറെ രക്ഷപ്പെടുത്താന്‍ സഹായിച്ചത്.

car-accident

ഫുജൈറയിലെ റോഡുകളില്‍ കഴിഞ്ഞ വര്‍ഷം 221 അപകടങ്ങളിലായി 11 പേര്‍ മരിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവി മേജര്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനം അല്‍ കാബി പറഞ്ഞു. അപകടങ്ങളില്‍ 2016 ല്‍ 12പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് റോഡപകടങ്ങള്‍ കുറയ്ക്കുവാനായി വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുകയും നിരീക്ഷണ ക്യാമറകളുടെ എണ്ണം കൂട്ടുകയും ചെയ്തിരുന്നു.

Top