മദ്യലഹരിയില്‍ വ്യവസായി ഓടിച്ച കാറിടിച്ച് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ മദ്യലഹരിയില്‍ വ്യവസായി ഓടിച്ച കാറിടിച്ച് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി മരിച്ചു. കേബിള്‍ ഇടാനായി കുഴി എടുത്തുകൊണ്ടിരിക്കുകയായിരുന്ന ജോണ്‍ ഫ്രെഡോ ആണ് മരിച്ചത്.

രാത്രി 11.15 ഓടെ അമ്പലമുക്ക് കുരിശടി ജംക്ഷനിലായിരുന്നു അപകടം. സംഭവത്തില്‍ കാറോടിച്ച വ്യവസായി അമ്പലമുക്ക് സ്വദേശി അജയഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കേബിള്‍ ഇടാനായി കുഴി എടുത്തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്കു കാര്‍ പാഞ്ഞുകയറുകയായിരുന്നു. ജോണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആഡംബര കാറും പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top