തിരുവനന്തപുരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു

-accident

തിരുവനന്തപുരം : നാലാഞ്ചിറയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഓട്ടോ യാത്രികനായ നാലാഞ്ചിറ സ്വദേശി സാംബശിവന്‍ (55) ആണ് മരിച്ചത്.

അപകടത്തില്‍ ഓട്ടോയില്‍ സഞ്ചരിച്ച ഷീല (51), ഡ്രൈവറും നാലാഞ്ചിറ സ്വദേശിയുമായ രവീന്ദ്രന്‍ നായര്‍ (61), എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ വന്ന കാറും ഓട്ടോയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

Top