ലക്നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ഏഴ് പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്പ്പെട്ടവരെയോ മരിച്ചവരെയോ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.