തൃശൂര്‍: തൃശൂരില്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണവിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ വൈറ്റില സ്വദേശിനി ഷില(50) മരിച്ചു. ഷിലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനായുള്ള തിരച്ചില്‍ തുടരുകയാണ്.
കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.